Tue, May 05, 2026 E-Paper  |  Live Updates
Books Stories Poems Authors Search
Genius Chronicle
Books  ·  Stories  ·  Poems  ·  Authors
Home Books Short Stories Poems Authors Search
Previous
Next
Reading

““വിനോദേട്ടാ, മോൻ വരുമ്പോഴേക്കും എല്ലാം റെഡിയാക്കണം. സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ ഉടനെ സൈക്കിൾ കണ്ടിട്ട് അവൻ സന്തോഷിക്കണം,” സരിത ആവേശത്തോടെ പറഞ്ഞു.

വർഷങ്ങൾക്കുമുമ്പ്, അന്നത്തെ നാലാം ക്ലാസുകാരൻ തന്റെ സൈക്കിൾ മോഹം പറഞ്ഞപ്പോൾ, ജയിച്ചു കാണിക്കാൻ നീളം ഏറിയ മത്സരങ്ങളുടെ ഒരു ലിസ്റ്റായിരുന്നു അവന്റെ മുന്നിൽ വെച്ചത്. “ഇതെല്ലാം ജയിച്ചാൽ സൈക്കിൾ ഉറപ്പ്,” എന്ന് പറഞ്ഞിരുന്നു അവർ. കലാരംഗത്ത് ഒട്ടും താൽപ്പര്യമില്ലാത്ത അവൻ അതെല്ലാം എങ്ങനെ ജയിക്കും എന്ന് ആശങ്കപ്പെട്ടു.

മൂന്ന് വർഷങ്ങൾ കഴിഞ്ഞു. അവരുടെ എല്ലാ നിബന്ധനകളും പാലിച്ച് വിജയശ്രീയോടെ അവൻ വീട്ടിലേക്ക് മടങ്ങിവരുന്നു. മുറ്റത്ത് ഇതിനോടകം സൈക്കിൾ എത്തി നിൽക്കുന്നു.

അപ്പോഴാണ് ടിവിയിലെ വാർത്ത— “സ്കൂൾ ബസ് മറിഞ്ഞു… 18 കുട്ടികൾ മരിച്ചു.”

മരിച്ച കുട്ടികളുടെ നീളം ഏറിയ ലിസ്റ്റിൽ സൈക്കിൾ കാത്തിരുന്ന ആ കുഞ്ഞിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.
Previous
Next
Comments 5.0/5 1 rating

Create an account to join the conversation on this chapter.

Register to Comment

No comments yet. Be the first to share your thoughts!

Table of Contents
Neelam Eriya Cycle Moham(നീളം ഏറിയ സൈക്കിൾ മോഹം) by MUHSINA MOOSSAN