Tue, May 05, 2026 E-Paper  |  Live Updates
Books Stories Poems Authors Search
Genius Chronicle
Books  ·  Stories  ·  Poems  ·  Authors
Home Books Short Stories Poems Authors Search
Chapter 1

ഓണം അവൾക്ക് സമ്മാനിച്ചത്

Previous
Next
Reading
ഭയന്ന് ഇറുക്കിയടച്ച കണ്ണുകൾ തുറക്കുമ്പോൾ ആദ്യം കണ്ടത് തളംകെട്ടിക്കിടക്കുന്ന രക്തമാണ്. ഒന്നു മാത്രം നോക്കിയുള്ളൂ… ബോധം മറഞ്ഞു വീണു. വീഴുന്ന അവളെ പിടിക്കാൻ ആ കൈകൾക്ക് ശേഷിയുണ്ടായിരുന്നില്ല.
മിടിക്കാത്ത ഹൃദയം ആ കൈകൾക്ക് ജീവൻ നൽകുന്നതെങ്ങനെ?

ബോധം മറഞ്ഞു വീഴുന്ന തന്റെ മകളെ നോക്കി നിന്ന ആ ആത്മാവിന് ഓടിച്ചെന്ന് ചേർത്ത് പിടിക്കാൻ കഴിയുന്നതെങ്ങനെ?

നിലച്ചു പോയ തന്റെ ശരീരത്തിന് സമീപം നിന്ന് ആർത്തലച്ച ആ ആത്മാവിനെ ആരും അറിഞ്ഞതേയില്ല. പൂക്കളമിടാൻ പൂവ് തേടി അച്ഛനോടൊപ്പം ഇറങ്ങിയ അവൾക്ക്, വിധി ഒരു രക്തപൂക്കളം തന്നെയായിരുന്നു ഒരുക്കിയത്. പിന്നീട് ഒരിക്കലും അവൾ ശബ്ദിച്ചില്ല. പൂക്കളം ഒരുക്കാൻ വാശിപിടിച്ചില്ല. അവളുടെ ഓർമ്മകളിൽ എന്നും ആ ദിനം മാത്രം ബാക്കി നിന്നു.
Previous
Next
Comments No ratings yet

Create an account to join the conversation on this chapter.

Register to Comment

No comments yet. Be the first to share your thoughts!

Table of Contents
Onam Avalkku Sammanichathu by Rinu kinanthoppil