Tue, May 05, 2026 E-Paper  |  Live Updates
Books Stories Poems Authors Search
Genius Chronicle
Books  ·  Stories  ·  Poems  ·  Authors
Home Books Short Stories Poems Authors Search
Previous
Next
Reading

എന്തോരം തലകളാണ് നമുക്ക് ചുറ്റും! ഒന്ന് തെരഞ്ഞെടുക്കാൻ പറയുമ്പോൾ എത്രവട്ടം നമ്മൾ തന്നെ തിരിഞ്ഞും മറിഞ്ഞും പുകഞ്ഞും ആലോചിക്കും? ചിലർക്ക് ആലോചനയേ വേണ്ട, അവരേതെങ്കിലും തലയ്ക്ക് ആദ്യമേ പിടിച്ചിട്ടുണ്ടാകും. പക്ഷേ നമ്മളെക്കാൾ തിരിച്ചിലും മറിച്ചിലും പുകച്ചിലും ഈ തലക്ക് പിടിച്ചവർക്ക് തന്നെയാണ്, അതിന്റെ കാരണം ഞാൻ പിന്നെ പറയാം. ഒരു തല ഉണ്ടാകുന്നതിന് വ്യത്യസ്തങ്ങളായ തലങ്ങളുണ്ട്. അതുകൊണ്ടുതന്നെ അത്രയും വ്യത്യസ്തത അത് രൂപപ്പെട്ടതിനുശേഷം നമുക്ക് കാണാം, ചിലപ്പോൾ അതിന് രൂപമാറ്റവും വരാം. ഒരു സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.

നല്ലയൊരിനും തേങ്ങ എടുക്കാനാണേൽ അതെടുത്തു കുലുക്കി നോക്കിയാൽ മതി. ഇത് നമ്മൾ കുലുക്കി നോക്കേണ്ട കാര്യമൊന്നുമില്ല,താനെ കുലുങ്ങും.പക്ഷേ തേങ്ങയുടെ കുലുക്കം കണ്ട് നമ്മൾ എടുക്കുന്ന പോലെ ഇതിനെയും എടുക്കാൻ ഒക്കില്ല എന്നതാണ് സത്യം. എന്നാലും അങ്ങനെയും എടുക്കുന്ന ആളുകളുണ്ട് നിങ്ങളിതിൽ ഏത് തരക്കാരാണെന്ന് എനിക്കറിയില്ല. എന്തായാലും നമ്മൾ ഒരു തല എടുത്തല്ലേ പറ്റൂ...

അങ്ങനെ ഒരു തലയെടുത്ത് തലപ്പത്ത് വച്ചു,ഒരു തലപ്പാവും വെച്ചുകൊടുത്തു.പിന്നെ എന്ത് സംഭവിക്കും? എന്തും സംഭവിക്കാം! ചിലപ്പോൾ തലപ്പാവിന് കനം കൂടും.അങ്ങനെ സംഭവിച്ചാൽ അത് തലക്കനമായി മാറും. ആ തലക്കനം തലവേദനയായി തന്നെ പരിണമിക്കും,ഉറപ്പാണ്. എന്നാൽ ആ വേദന നമ്മുടെ തലക്കായിരിക്കും അനുഭവപ്പെടുക. തലവേദന വന്നാൽ നമ്മൾ എന്ത് ചെയ്യും? അല്പം കാത്തിരിക്കണം, എന്നിട്ടും മാറിയില്ലെങ്കിൽ ഒരു ഒറ്റമൂലി പ്രയോഗിക്കണം ! ആ തലപ്പാവെടുത്ത് മാറ്റുക, മറ്റൊരു തലയിൽ വച്ചുകൊടുക്കുക. തലപ്പാവിന് കനം കൂടുന്നത് എപ്പോഴാണോ അപ്പോഴൊക്കെ ഇത് പ്രയോഗിക്കുക. ഇല്ലെങ്കിൽ തലവേദന മൂത്ത് നമ്മളെല്ലാം രോഗികളായി മാറും.

നേരത്തെ തലയ്ക്കു പിടിച്ച കുറച്ച് ആളുകളെ പറ്റി പറഞ്ഞിരുന്നല്ലോ. തലപ്പെരുമ പറയലാണ് അവരുടെ പ്രധാന ജോലി. അവരീ വേദന സഹിക്കുകയാണ് പതിവ്. ഒറ്റമൂലിയെപ്പറ്റി അറിയാഞ്ഞിട്ടല്ല! ഇഷ്ടമില്ല,ചിലർക്ക് അതിനോട് ദേഷ്യവും,മറ്റു ചിലർക്ക് ഭയവും. വേദന എത്രയായാലും വേദനമില്ലാതെ തന്നെ അവരാ ജോലി തുടരും. തലയ്ക്കു പിടിച്ചു പോയില്ലേ വേറെന്തു ചെയ്യാൻ...വേദന സഹിക്കുക,അത്രതന്നെ. ചിലപ്പോൾ നല്ലയൊരു തല കിട്ടിയെന്ന് വരില്ല അപ്പോൾ നമ്മളും സഹിക്കുക, നല്ലയൊരു തല കിട്ടുന്നതുവരെ.
Previous
Next
Comments No ratings yet

Create an account to join the conversation on this chapter.

Register to Comment

No comments yet. Be the first to share your thoughts!

Table of Contents
Thudarunna Thalasthana Vishesham (തുടരുന്ന തലസ്ഥാന വിശേഷം) by Munshar haroon